ഗുണഭോക്താവ്

വയോജനങ്ങള്‍

സാമൂഹ്യ സുരക്ഷ, കരുതല്‍

ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കാണപ്പെടുന്നത്. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ഇന്ത്യയില്‍ 2002-ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ്‌ 1961-ല്‍ 5.83 ശതമാനവും, 1991-ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്.   1991-ല്‍ വായോജനവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം  60 മുതല്‍ 69 വയസ്സ് വരെ 53.8 ശതമാനവും 70  വയസ്സിനുമുകളിലുള്ളവരുടെ കാര്യത്തില്‍  69.20 ശതമാനവുമാണ്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കേരളത്തിന്റെ ജനസംഘ്യയുടെ 20 ശതമാനമായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഈ ജനവിഭാഗത്തിന്റെ പരിപാലനത്തിലും സാമൂഹ്യസുരക്ഷയിലും അവകാശ സംരക്ഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.   

സ്കീമുകൾ

വയോജന ഹെല്‍പ്പ് ലൈന്‍ 14567
വയോരക്ഷ പദ്ധതി
മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പാക്കല്‍
സെക്കന്‍റ് ഇന്നിംഗസ് ഹോം പ്രോജക്ട്
വയോമധുരം പദ്ധതി-സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം
വയോമിത്രം പദ്ധതി
വായോ അമൃതം പദ്ധതി
മന്ദഹാസം പദ്ധതി
സായംപ്രഭാ ഹോം പദ്ധതി

പ്രമാണങ്ങൾ

സംസ്ഥാന നയം മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള സംസ്ഥാന പോളിസി 2013
നിയമം മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007
ചട്ടങ്ങള്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച റൂള്‍
പ്രോട്ടോകോള്‍ വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പ്രോട്ടോകോള്‍ വൃദ്ധസദനങ്ങള്‍ക്കുള്ള മാനുവല്‍