തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വയോജന പരിപാലന കേന്ദ്രങ്ങള്‍ക്ക് അധിക സൗകര്യങ്ങള്‍ കൊടുത്തുകൊണ്ട് അപ്ഗ്രേഡ് ചെയ്യുന്ന സായംപ്രഭാ ഹോം പദ്ധതി. ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷനിലെ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുന്നത്. കുറഞ്ഞത് 20 ഗുണഭോക്താക്കള്ക്കെങ്കിലും ഒരു സായംപ്രഭ ഹോമിലുടെ സേവനം നല്‍കാവുന്നതാണ്.
(a) 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പകല്‍ ഒത്തുകൂടുന്നതിന് സൗകര്യമൊരുക്കുക.
(b) വൃദ്ധജനങ്ങള്‍ക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സായംപ്രഭ ഭവനങ്ങളില്‍ ഒരുക്കുക.
(c) വൃദ്ധ പരിപാലന നിയമങ്ങളെയും, മാനസികവും ശാരീരികവും ആരോഗ്യകരവുമായ വിഷയങ്ങളെയും സംബന്ധിച്ച് ആഴ്ചയില്‍ ഒരു ദിവസം ഏതെങ്കിലും നിയമ വിദഗ്ദ്ധര്‍, പോലീസ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മുഖാന്തിരം ക്ലാസുകള്‍ സംഘടിപ്പിക്കുക.
(d) മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന യോഗ ക്ലാസുകള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സംഘടിപ്പിക്കുക.
(e) ശാരീരിക പരിരക്ഷയ്ക്കു ആവശ്യമായ മെഡിക്കല്‍ പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തുക.
(f) പോഷകാഹാരക്കുറവുള്ള വൃദ്ധജനങ്ങള്‍ക്ക് 2 നേരമെങ്കിലും പഞ്ചായത്തുകളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ച് കൊടുക്കുക.
ടാർജെറ്റ് ഗ്രൂപ്പ്
വയോജനങ്ങള്‍ |