സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെണ്മക്കളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിലെ ശോചനീയാവസ്ഥ ഇവരുടെ വിവാഹത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലനില്ക്കുന്നു. നിലവില്‍ രണ്ട് വര്‍ഷമോ അതിലധികമോ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായം നല്കാന് സാമൂഹ്യനീതി വകുപ്പ് നൂതന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു. ഒരു പെണ്‍കുട്ടിയ്ക്ക് പരമാവധി 30,000/- രൂപാ നിരക്കില്‍ 20 പേര്‍ക്കാണ് സാമ്പത്തിക സഹായം ലഭ്യമാകുക.
അപേക്ഷ സ്വീകരിക്കല്‍
(1) അതാത് ജയില്‍ സൂപ്രണ്ടുമാര്‍/പ്രൊബേഷന്‍ ഓഫീസര്‍മാര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
(2) ജയില്‍ സൂപ്രണ്ടുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളിന്മേല് അതാത് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതാണ്.
(3) ഒരു കുടുംബത്തില്‍ നിന്നും പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതാണ്.
തുടര്‍നടപടി
(a) ജയില്‍ സൂപ്രണ്ടുമാര്‍/പ്രൊബേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകള്‍ പരിഗണിച്ച് ശുപാര്‍ശ സഹിതം സാമൂഹ്യനീതി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
(b) ധനസഹായം ആര്‍ക്ക് നല്‍കണം എന്നുള്ളത് (മാതാവ്/പിതാവ്/മകള്‍) അതാത് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തീരുമാനിക്കുന്നതാണ്.
(c) ധനസഹായം ഒറ്റത്തവണയായി അര്‍ഹാതപെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലെയ്ക്ക് നിക്ഷേപിച്ചു നല്‍കുന്നതാണ്.
നിബന്ധനകള്‍
(1) വിവാഹം നടന്ന പെണ്‍കുട്ടിയുടെ പിതാവ്/മാതാവ് രണ്ട് വര്‍ഷമോ അതിലധികമോ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന ആളായിരിക്കണം.
(2) ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം.
(3) തടവശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെയും പെണ്‍കുട്ടിയുടെയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകള്‍ ആണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
(4) വിവാഹം കഴിഞ്ഞ് 6 മാസത്തിനുശേഷമോ ഒരു വര്ഷത്തിനകാമോ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
(5) അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയിരിക്കണം.
(6) അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം.
(7) വിവാഹ ധനസഹായം ഒരിക്കല്‍ അനുവദിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
ടാർജെറ്റ് ഗ്രൂപ്പ്
സാമൂഹ്യ പ്രതിരോധം |
പ്രമാണങ്ങൾ
GOs | Marriage assistance to daughters of prisoners |
---|---|
Application Forms | Marriage assistance to daughters of prisoners |