സമൂഹത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കികൊണ്ട് വിവിധ കര്‍മ്മ പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്നു. സമൂഹത്തില്‍ വയോജനങ്ങള്‍ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൂടാതെ ചൂഷണങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇരയാക്കപ്പെടുന്നത് കണ്ടുവരുന്നു. ഇവര്‍ക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുക എന്നത് പ്രധാനമാണ്.
സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായം എത്തിക്കുന്നതിലും അടിയന്തിര സാഹചര്യങ്ങളില്‍ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധയും, പരിചരണവും നല്‍കുന്ന രീതിയില്‍ ഒരു പ്രത്യേക പദ്ധതി ആവശ്യമാണ്. ആയത് ഉറപ്പാക്കുന്ന തരത്തില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമായതിനാല്‍ സാമൂഹ്യനീതി വകുപ്പ് ‘വയോരക്ഷ’ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ലക്ഷ്യം:
സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വയോരക്ഷ പദ്ധതി നടത്താന്‍ ഉദ്ദേശിക്കുന്നത്.
ആരുടേയും തുണയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നതും, ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതും, പങ്കാളികള്‍ മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുക, വയോജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുക, കെയര്‍ ഗിവര്‍മാരുടെ സഹായം ഉറപ്പുവരുത്തുക, അത്യാവശ്യഘട്ടങ്ങളില്‍ നിയമ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തില്‍ അതാത് ജില്ലയിലുള്ള വയോജനങ്ങള്‍ക്ക് അടിയന്തിരമായ സഹായം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സ്ഥിരവും സന്തോഷകരവുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്നതും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
നിബന്ധനകള്‍
a) BPL കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രസ്തുത സേവനം ലഭ്യമാക്കാവുന്നതാണ്.
b) അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തിര ശസ്ത്രക്രിയ, കോവിഡുമായി ബന്ധപ്പെട്ടുള്ള ചികിത്സ, ആംബുലന്‍സ് സേവനം, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, വയോജനങ്ങള്‍ക്ക് ഉപയോഗ്യമായ അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങുക എന്നിവയ്ക്ക് തുക വിനിയോഗിക്കാം.
c) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന മുതിര്‍ന്ന പൗരന്മാരെയോ അലഞ്ഞുതിരിഞ്ഞു കാണപ്പെടുന്ന മുതിര്‍ന്ന പൗരന്മാരെയോ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതിനും ആയതിനു മുന്‍പായുള്ള മെഡിക്കല്‍ പരിശോധനയ്ക്കും ഭക്ഷണത്തിനും സേവനം ലഭ്യമാകും.
d) പ്രകൃതി ദുരന്തത്തിനിരയാകുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കുന്നതിനു പദ്ധതി പ്രകാരം സേവനം ലഭ്യമാകും.
e) മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മറ്റ് ഗുരുതരമായ അപകടം, പൊള്ളല്‍ ഏല്‍ക്കുക എന്നിവയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനും പദ്ധതി തുക വിനിയോഗിക്കാവുന്നതാണ്.
f) മുതിര്‍ന്ന പൗരന്മാരുടെ ജീവനോ, സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തിര പരിരക്ഷ നല്‍കുന്നതിനും പദ്ധതി മുഖേന സാധ്യമാകും.
g) വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മേല്‍ വ്യവസ്ഥകള്‍ കൂടാതെ അനാഥരായ മുതിര്‍ന്ന പൗരന്മാരുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തുക വിനിയോഗിക്കാം.
h) പ്രാഥമിക ചികിത്സ നല്‍കുന്നതിനു സ്വകാര്യ ആശുപത്രികളെയും സമീപിക്കാവുന്നതാണ് എന്നാല്‍ വിദഗ്ദ ചികിത്സ ശുപാര്‍ശ ചെയ്യുന്ന പക്ഷം ആയതു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കാവുന്നതാണ്. പരിചാരകള്‍ ആരുമില്ലാത്ത പക്ഷം കെയര്‍ ഗിവറെ നിയോഗിക്കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്.
i) Inpatient ആയി ചികിത്സ ലഭ്യമാക്കേണ്ട കേസുകളില്‍ (അടിയന്തിര ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ) കിടത്തി ചികിത്സ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ദിവസങ്ങള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വാടകയില്‍ നിജപ്പെടുത്തി റൂം വാടകാ അനുവദിക്കവുന്നതാണ്.
മോണിറ്ററിംഗ് കമ്മിറ്റി
1. |
ജിലാ കളക്ടര്‍ |
3ചെയര്‍പേഴ്സണ്‍ |
2. |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ |
മെമ്പര്‍ സെക്രട്ടറി |
3. |
ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ പ്രതിനിധി |
മെമ്പര്‍ |
4. |
ജില്ലാ പോലീസ് പ്രതിനിധി |
മെമ്പര്‍ |
5. |
DLSA പ്രതിനിധി |
മെമ്പര്‍ |
6. |
ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍ |
മെമ്പര്‍ |
പദ്ധതി പ്രകാരം 25,000/- രൂപ വരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കാതെ ചെലവാക്കുന്നതിനും 2 ലക്ഷം രൂപ വരെയുള്ള ചെലവിനു മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടുകൂടിയും 2 ലക്ഷത്തിനു പുറത്തു വരുന്ന ചെലവിനു സര്‍ക്കാരിന്റെ അനുമതിയും ലഭ്യമായിരിക്കേണ്ടതുമാണ്.
ടാർജെറ്റ് ഗ്രൂപ്പ്
വയോജനങ്ങള്‍ |
പ്രമാണങ്ങൾ
GOs | Vayoraksha scheme for Senior Citizens |
---|