കുട്ടിക്ക് 18 വയസ്സാകുന്നതു വരെ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളുടെ നിയമപരമായ രക്ഷിതാക്കളായിരിക്കും. നാഷണൽ ട്രസ്റ്റ് വൈകല്യങ്ങളുള്ള (ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുധിവൈകല്യം) വ്യക്തികൾക്ക് 18 വയസ്സ് കഴിഞ്ഞാലും നിയമപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിന് പ്രാപ്തരാണെന്ന് കരുതുന്നില്ല. ഇത്തരത്തിലുള്ള ഭിന്നശേഷി വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിലേക്കാണ് 1999-ലെ നാഷണല്‍ ട്രസ്റ്റ് ആക്ടിന് രൂപം നല്‍കിയത്. അതുവഴിയാണ് നിയമപരമായ രക്ഷാകർതൃത്വം നല്കാന് നിയമം ഉണ്ടായത്.
പ്രസ്തുത വ്യക്തികളുടെ സ്വത്ത് സംബന്ധമായും മറ്റുമുള്ള കാര്യങ്ങളിൽ ഇവരെ പ്രതിനിധീകരിക്കുന്നതിന് നിയമപരമായ രക്ഷാകർതൃത്വം അനുവദിച്ച് നൽകേണ്ടിയിരിക്കുന്നു. ജില്ലാ കളക്ടർ ചെയർമാനായ നാഷണൽ ട്രസ്റ്റിന്റെ ലോക്കൽ ലെവൽ കമ്മറ്റിക്കാണ് ഇത് നൽകുന്നതിനുള്ള അധികാരം.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |