ട്രാന്‍സിറ്റ് ഹോം


ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽ മോചിതരാകുന്നവരും മറ്റ് കാരണങ്ങളാല്‍ / നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ കഴിയുന്നതുവരെ അവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യവും ഒരുക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. രാജ്യത്തിനകത്ത് കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വിവിധ കാരണങ്ങളാല്‍ വൈകിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍ അവരെ തടവിലിടുന്നത് നിയമപരമോ ഉചിതപരമായതോ ആയ നടപടിയല്ല. ആയതിനാല്‍, മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ അത്തരം വ്യക്തികള്‍ക്ക് താല്‍ക്കാലിക താമസത്തിനായാണ് ട്രാന്‍സിറ്റ് ഹോം ആരംഭിച്ചത്.

ആയതിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ കൊട്ടിയത്ത് മയ്യനാട് ഗ്രാമപഞ്ചായത്തിൽ ട്രാൻസിറ്റ് ഹോം പ്രവർത്തനമാരംഭിച്ചിട്ടുള്ളതുമാണ്.

ലക്ഷ്യങ്ങള്‍

പൗരത്വം പാലിക്കാത്തത്, ബന്ധപ്പെട്ട വിദേശ ഗവണ്‍മെന്‍റിന്‍റെ യാത്രാരേഖകള്‍ ലഭിക്കാത്തത്, ബന്ധപ്പെട്ട രാജ്യത്തെ മന്ത്രാലയം വഴിയോ/വിമാന/ട്രെയിന്‍ ടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസം എന്നിവ കാരണം ശിക്ഷ പൂര്‍ത്തിയാക്കിയതോ കോടതികള്‍ വെറുതെ വിട്ടതോ നാട്ടിലേക്ക് മടങ്ങി പോകാന്‍ കാത്തിരിക്കുന്നതോ ആയ വിദേശ പൗരന്മാര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം സുഗമമാക്കുക.

ഗുണഭോക്താക്കള്‍ക്ക് ട്രാന്‍സിറ്റ് ഹോമില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ (ഏതാണ് ആദ്യം കഴിയുക) പ്രത്യേക സൗകര്യങ്ങള്‍ നല്‍കും.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Transit Home