ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ഒരു നയം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് വിപുലമായ പ്രവര്‍ത്തനമാര്‍ഗ്ഗരേഖ തയ്യാറാക്കുകയും വിവിധങ്ങളായ, വ്യക്തിഗത ഗുണഭോക്തൃപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് വേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഒരു കലാടീം രൂപീകരിക്കുന്നതിനായി അനന്യം എന്ന പേരില്‍ ഒരു പദ്ധതി സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചി മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നല്‍കി സര്‍ക്കാര്‍/പ്രാദേശിക സര്‍ക്കാര്‍ നടത്തുന്ന വിവിധ കലാപരിപാടികളില്‍ കലാടീമിന് കലാപ്രകടനത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സഹകരണത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. നൃത്തം, സംഗീതം, അഭിനയം, നാടോടി കലകള്‍, ഗോത്രകലകള്‍ എന്നിവയില്‍ പ്രാവീണ്യവും, വൈദഗ്ധ്യവുമുള്ള 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് പ്രസ്തുത കലാടീമിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
ടാർജെറ്റ് ഗ്രൂപ്പ്
ട്രാന്‍സ് ജെന്‍ഡര്‍ |
പ്രമാണങ്ങൾ
GOs | Transgender welfare Govt order |
---|